ആദരവ്
ഇന്നത്തെ ലോകത്ത് നമുക്ക് എങ്ങനെ ആദരവിന്റെ ഒരു ആത്മാവ് സൃഷ്ടിച്ചെടുക്കാം?
നാമാരും പരിപൂർണ്ണരല്ല! നമ്മുടെ പാപം നമ്മെ കുറവുള്ളവരാക്കിത്തീർത്തു.നമ്മുടെ മനുഷ്യ പ്രകൃതി നമ്മെ നമ്മെക്കുറിച്ച് തന്നെ കുറവുള്ളവരായി തോന്നിപ്പിക്കുന്നു. എന്നാൽ തന്നിൽത്തന്നെ സംതൃപ്തി കൈവരിക്കുന്നതിനുള്ള മാർഗം ബഹുമാനമാണ് - ദൈവത്തോടുള്ള ബഹുമാനം. എല്ലാ ലോകവീക്ഷണവും ആത്മീയ വളർച്ചയുടെയും ധാർമ്മികതയുടെയും ഉപാധിയായി ദൈവത്തോടുള്ള ബഹുമാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. എന്നാൽ ക്രിസ്തീയ ലോക വീക്ഷണം ജീവിതത്തിന് കൂടുതൽ ആഴത്തിലുള്ള അർത്ഥം നൽകുന്നു. ദൈവത്തോടുള്ള നിങ്ങളുടെ ആദരവ് വളരാൻ സഹായിക്കുന്നതിന് ധ്യാന ചിന്തകളുടെ ഈ ശേഖരത്തിലൂടെ ഒരു യാത്ര നടത്താം.
…
ദൈവത്തിന്റെ നിത്യസഭ
'ആരാധന കഴിഞ്ഞോ?' ഞായറാഴ്ച ശുശ്രൂഷ അവസാനിക്കുന്ന സമയത്ത് രണ്ട് കുട്ടികളുമായി ഞങ്ങളുടെ സഭയിൽ എത്തിയ ഒരു യുവമാതാവ് ചോദിച്ചു. എന്നാൽ സമീപത്തെ ഒരു സഭയിൽ രണ്ട് ഞായറാഴ്ച ശുശ്രൂഷകൾ ഉണ്ടെന്നും രണ്ടാമത്തേത് ഉടൻ ആരംഭിക്കുമെന്നും അവളെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരാൾ പറഞ്ഞു. “അവിടെ കൊണ്ടാക്കണോ?'' യുവ മാതാവ് നന്ദിപുരസ്സരം ഉവ്വ് എന്നു പറഞ്ഞു. പിന്നീട് ചിന്തിച്ചിട്ട്, അഭിവാദ്യം ചെയ്തയാൾ ഈ നിഗമനത്തിലെത്തി: “സഭ കഴിഞ്ഞോ? ഒരിക്കലുമില്ല. ദൈവത്തിന്റെ സഭ എന്നേക്കും തുടരുന്നു.''
സഭ ഒരു ദുർബലമായ 'കെട്ടിടം' അല്ല. പൗലൊസ് എഴുതി, “വിശുദ്ധന്മാരുടെ സഹപൗരന്മാരും…